മുംബൈ: അനിൽ അംബാനി സാരഥ്യം വഹിക്കുന്ന റിലയൻസ് കാപ്പിറ്റൽ, റിലയൻസ് ഹോം ഫിനാൻസ് കന്പനികളുടെ സ്റ്റാറ്റ്യുട്ടറി ഓഡിറ്റർ സ്ഥാനം പ്രമുഖ പ്രഫഷണൽ സർവീസ് കന്പനിയായ പ്രൈസ് വാട്ടർഹൗസ് ആൻഡ് ചാർട്ടേർഡ് അക്കൗണ്ടൻസ് ( പിഡബ്ല്യുസി ) രാജിവച്ചു.
തങ്ങൾ മുന്നോട്ടുവച്ച സുപ്രധാന നിർദേശങ്ങൾ ഇരു കന്പനികളും പാലിക്കാത്തതിനേത്തുടർന്നാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്നാണ് പിഡബ്ല്യുസി പറയുന്നത്. റിലയൻസ് കാപ്പിറ്റലിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പിഡബ്ല്യുസിയുടെ രാജി അംഗീകരിച്ചതായാണ് വിവരം. അതേസമയം, അടുത്ത ദിവസം, ബോർഡ് യോഗം ചേർന്നശേഷമേ പിഡബ്ല്യുസിയുടെ രാജിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്നാണ് റിലയൻസ് ഹോം ഫിനാൻസ് അറിയിച്ചിരിക്കുന്നത്.
സ്റ്റാറ്റ്യുട്ടറി ഓഡിറ്റർ എന്ന നിലയ്ക്കുള്ള ചുമതലകൾ കൃത്യമായും സ്വതന്ത്രമായും നിർവഹിക്കുന്നതിൽനിന്ന് ഇരു കന്പനികളും തങ്ങളെ തടയുകയാണെന്നും പിഡബ്ല്യുസി രാജിക്കുള്ള കാരണങ്ങൾ വ്യക്തമാക്കവേ അറിയിച്ചു.
അതേസമയം, പിഡബ്ല്യുസിയുടെ ആരോപണങ്ങൾ തെറ്റാണെന്നും അവർ മുന്നോട്ടുവച്ച നിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്നും റിലയൻസ് ഹോം ഫിനാൻസിന്റെയും റിലയൻസ് കാപ്പിറ്റലിന്റെയും വക്താക്കൾ പറഞ്ഞു. വൻകിട കന്പനികൾക്കുവേണ്ടി ഓഡിറ്റിംഗ്, ഇൻഷുറൻസ് മാനേജ്മെന്റ്, വിവരശേഖരണം, സാന്പത്തിക കാര്യങ്ങളിൽ ഉപദേശം നൽകൽ തുടങ്ങിയ സർവീസുകൾ ചെയ്യുന്ന കന്പനിയാണ് പിഡബ്ല്യുസി . 157 രാജ്യങ്ങളിവായി വ്യാപിച്ചുകിടക്കുന്ന ഈ കന്പനിയുടെ ആസ്ഥാനം ലണ്ടനിലാണ്.
റിലയൻസ് കാപ്പിറ്റൽ, റിലയൻസ് ഹോം ഫിനാൻസ് കന്പനികളുടെ ഓഡിറ്റർ പദവി പിഡബ്ല്യുസി രാജിവച്ചു
01:46 AM Jun 13, 2019 | Deepika.com