കൊച്ചി: ഗർഭകാല വസ്ത്രങ്ങളുടെ റീട്ടെയിൽ ബ്രാൻഡായ സിവ മെറ്റേണിറ്റി വെയറിന്റെ 23-ാമത് ഷോറും പാലക്കാട് വിക്ടോറിയ കോളജിനു സമീപം പ്രവർത്തനം ആരംഭിച്ചു. പാലക്കാട് നഗരസഭാ ചെയർപേഴ്സണ് പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്താകുമാരി ഭദ്രദീപം തെളിച്ചു.
വനിതാ സെൽ എസ്ഐ കെ.വി. മീനാകുമാരി ആദ്യ വില്പന നടത്തി. സിവ മെറ്റേർണിറ്റി വെയർ സിഇഒ സുമോൻ പി.ചാക്കോ ഓഫറുകളും മാനേജിംഗ് ഡയറക്ടർ മെയ് ജോയ് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അനുയോജ്യമായ വസ്ത്രങ്ങളും പരിചയപ്പെടുത്തി. സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരി ഗോവിന്ദന്റെ സോപാനസംഗീത സദസും ഉണ്ടായിരുന്നു.
സിവ പാലക്കാട് ഷോറും പ്രവർത്തനം ആരംഭിച്ചു
01:46 AM Jun 13, 2019 | Deepika.com