കൊച്ചി: മെഡിമിക്സിന്റെ നിർമാതാക്കളായ എവിഎ ഗ്രൂപ്പ് സുവർണ ജൂബിലി നിറവിൽ. ഇതിന്റെ ഭാഗമായി അടുത്ത രണ്ടു വർഷത്തിനുള്ളിൽ മെഡിമിക്സ് ബോഡി വാഷ്, ഷാംപൂ, ഹെയർ ഓയിൽ എന്നിവ വിപണിയിലെത്തിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സുവർണജൂബിലി ആഘോഷങ്ങൾക്കു പുറമേ സമൂഹത്തിന്റെ ഉന്നമനത്തിനായി വിവിധതരം വികസനപ്രവർത്തനങ്ങളും എവിഎ ഗ്രൂപ്പ് ലക്ഷ്യമിടുന്നു.
ഗ്രൂപ്പിന്റെ വിവിധ ഫാക്ടറികളോട് അനുബന്ധിച്ചുള്ള പ്രദേശങ്ങൾ കണ്ടെത്തി വികസനപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വിവിധ ഉത്പന്നങ്ങൾ പുതിയ തലത്തിലേക്ക് വളർത്തുന്നതിനുള്ള ലക്ഷ്യമാണുള്ളതെന്നും എവിഎ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. എ.വി. അനൂപ് പറഞ്ഞു.
സുവർണജൂബിലി നിറവിൽ മെഡിമിക്സ്
01:46 AM Jun 13, 2019 | Deepika.com