കുടിശിക വീട്ടാൻ ബ്രിട്ടനു ബാധ്യത: യൂറോപ്യൻ യൂണിയൻ
11:42 PM Jun 12, 2019 | Deepika.com
ബ്രസൽസ്: വിടുതൽ കരാർ ഇല്ലാതെ ബ്രെക്സിറ്റ് നടന്നാലും യൂറോപ്യൻ യൂണിയൻ ബജറ്റിലെ കുടിശിക ബ്രിട്ടൻ വീട്ടണം. ഇക്കാര്യത്തിൽ ബ്രിട്ടനു ബാധ്യതയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും യൂറോപ്യൻ യൂണിയൻ നേതാക്കളും തമ്മിൽ ഉണ്ടാക്കിയ വിടുതൽ കരാർ പ്രകാരം 3900 കോടി പൗണ്ടാണ് നല്കേണ്ടത്.