പാരീസ്: തീപിടിത്തത്തിൽ കനത്തനാശം നേരിട്ട പാരീസിലെ നോട്ടർഡാം കത്തീഡ്രലിൽ രണ്ടുമാസത്തിനുശേഷം ആദ്യമായി ദിവ്യബലി അർപ്പിക്കുന്നു. കത്തീഡ്രലിലെ സൈഡ് ചാപ്പലിൽ ശനിയാഴ്ച വൈകുന്നേരം അർപ്പിക്കുന്ന ദിവ്യബലിക്ക് പാരീസ് ആർച്ച്ബിഷപ് മൈക്കൽ ഓപിറ്റ് കാർമികത്വം വഹിക്കും. വൈദികരും കത്തീഡ്രലിലെ പ്രമുഖരും ഉൾപ്പെടെ ചുരുക്കം പേർക്കു മാത്രമേ പ്രവേശനമുള്ളു. ദിവ്യബലി തത്സമയം ടിവിയിൽ സംപ്രേഷണം ചെയ്യുമെന്ന് രൂപതാ അധികൃതർ പറഞ്ഞു.
ഏപ്രിൽ 15ന് അഗ്നിക്കിരയായ നോട്ടർഡാം കത്തീഡ്രൽ അഞ്ചു വർഷത്തിനകം പുതുക്കിപ്പണിയുമെന്നു ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ വ്യക്തമാക്കിയിട്ടുണ്ട്. കത്തീഡ്രലിനു മുന്നിലുള്ള തുറസായ സ്ഥലത്ത് വൈകുന്നേരങ്ങളിൽ പ്രാർഥന നടത്താൻ പദ്ധതിയുണ്ടെന്നും ഇതിനായി സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്നും രൂപതാധികാരികൾ പറഞ്ഞു.
നോട്ടർഡാം കത്തീഡ്രൽ ചാപ്പലിൽ ശനിയാഴ്ച ദിവ്യബലി അർപ്പിക്കും
12:11 AM Jun 12, 2019 | Deepika.com