കോട്ടയം: റബർ വില ആർഎസ്എസ് നാല് ഗ്രേഡിന് റബർ ബോർഡ് വില 152 രൂപയിലെത്തി. ഇന്നലെ 156-158 രൂപ നിരക്കിൽ വ്യാപാരികളിൽനിന്നു കന്പനികൾ ഷീറ്റ് വാങ്ങി. ആർഎസ്എസ് അഞ്ച് ഗ്രേഡിന് 149 രൂപയായി മെച്ചപ്പെട്ടു. തരംതിരിക്കാത്ത റബറിന് ഇന്നു വില 150ൽ എത്തിയേക്കും. മഴ കനത്തതോടെ ടാപ്പിംഗ് നിലച്ചിരിക്കെ ഇപ്പോഴത്തെ വിലമെച്ചത്തിൽ കർഷകർക്കു നേട്ടമില്ല.
അന്താരാഷ്ട്രവില 141 രൂപ കടന്നതും ആഭ്യന്തരവില ഉയരാൻ കാരണമായി. ഒട്ടുപാൽ വില ഇന്നലെ 100നു മുകളിലെത്തിയതും കർഷകർക്കു നേട്ടമായി.
നിലവിൽ വിലയിലെ മെച്ചം വൻതോതിൽ ഷീറ്റ് സ്റ്റോക്കുള്ള വൻകിട എസ്റ്റേറ്റ് ഉടമകൾക്കു മാത്രമാണ്. ഷീറ്റ് സ്റ്റോക്ക് ചെയ്യുന്ന വൻകിട വ്യാപാരികൾക്കും വിലയിലെ കയറ്റം നേട്ടമായിട്ടുണ്ട്. തീരുവ അടച്ച് ഒരു കിലോ റബർ ഇറക്കുമതി ചെയ്യാൻ 190 രൂപയോളം ചെലവു വരുമെന്നിരിക്കെ വ്യവസായികൾ ഇറക്കുമതിക്ക് ഓർഡർ നൽകുന്നില്ല. കിഴക്കനേഷ്യൻ രാജ്യങ്ങളിലും നിലവിൽ റബർ ഉത്പാദനം നാമമാത്രമാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഷീറ്റ് വില 160 കടക്കുമെന്നാണു വിപണി സൂചന.
റബർ വില വീണ്ടും ഉയർന്നു
10:49 PM Jun 11, 2019 | Deepika.com