പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് മക്രോണും യുഎസ് പ്രസിഡന്റ് ട്രംപും ചേർന്നു വൈറ്റ്ഹൗസ് വളപ്പിൽ നട്ട ഓക്കുമരം ഉണങ്ങിപ്പോയെന്നു റിപ്പോർട്ട്.
കഴിഞ്ഞവർഷം യുഎസ് സന്ദർശനവേളയിൽ മക്രോൺ നൽകിയ ഈ മരം സൗഹൃദ മരമെന്നാണു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇരുവരും ചേർന്നു മരം നടുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മക്രോണും ട്രംപും തമ്മിലുള്ള ഊഷ്മള ബന്ധത്തിനും അടുത്തകാലത്ത് ഉലച്ചിലുണ്ടായതിനു പിന്നാലെയാണു സൗഹൃദമരത്തിന്റെ ദുർഗതിയെക്കുറിച്ചുള്ള റിപ്പോർട്ട് വന്നത്.
ട്രംപും മക്രോണും ചേർന്നു നട്ട മരം ഉണങ്ങി
12:08 AM Jun 11, 2019 | Deepika.com