സിയൂൾ: ബ്രിട്ടനും ദക്ഷിണകൊറിയയും സ്വതന്ത്ര വ്യാപാരക്കരാറുണ്ടാക്കി. ബ്രെക്സിറ്റിനുശേഷവും ബിസിനസ് തടസംകൂടാതെ തുടരുന്നതിനു വേണ്ടിയാണിത്. ദക്ഷിണകൊറിയൻ വാണിജ്യമന്ത്രി യൂ മ്യുംഗ് ഹീയും ബ്രിട്ടന്റെ വാണിജ്യ സെക്രട്ടറി ലിയാം ഫോക്സുമാണ് കരാറിൽ ഒപ്പിട്ടത്.
ചിലി, നോർവേ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളുമായും ഇത്തരം കരാറുണ്ടാക്കിയിട്ടുണ്ടെന്നു ബ്രിട്ടീഷ് അധികൃതർ പറഞ്ഞു. ഒക്ടോബറിൽ യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിടുതൽ നേടിയശേഷവും പ്രത്യേക പരിഗണനയോടെ ദക്ഷിണകൊറിയയുമായുള്ള വ്യാപാരം തുടരാൻ കരാർ സഹായകമാവും.
ദക്ഷിണ കൊറിയയുമായി ബ്രിട്ടൻ വാണിജ്യ കരാറുണ്ടാക്കി
12:08 AM Jun 11, 2019 | Deepika.com