ടെൽഅവീവ്: ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിലെ ഫ്ളാറ്റിൽ മലയാളി കുത്തേറ്റു മരിച്ചു. ഫ്ലാറ്റിലെ താമസക്കാർ തമ്മിലുണ്ടായ വാക്കുതർക്കമാണു കത്തിക്കുത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ജെറോം ആർതർ ഫിലിപ്പ് എന്ന അന്‍പതുകാരനാണ് മരിച്ചത്. കുത്തേറ്റ ഇയാളെ ടെൽഅവീവിലെ ഇച്ചിലോവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളിയായ പീറ്റർ സേവിയർ എന്ന അറുപതുകാരനും കുത്തേറ്റു. ഇയാൾ അപകടനില തരണം ചെയ്തു.
അക്രമത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന രണ്ട് ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തെന്നു പോലീ്സ് അറിയിച്ചു. ഇവരും ഇതേ ഫ്ളാറ്റിലെ താമസക്കാരാണ്.
ഇസ്രയേലിൽ മലയാളി കുത്തേറ്റു മരിച്ചു
12:08 AM Jun 11, 2019 | Deepika.com