മുംബൈ: രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാൻ എന്ന പദവി ഡിസയറിനാണെന്ന് മാരുതി സുസുകി അവകാശപ്പെട്ടു. ഒരു പതിറ്റാണ്ടായി ഒന്നാം സ്ഥാനത്താണ് ഡിസയർ.
19 ലക്ഷത്തിൽപ്പരം ഉപയോക്താക്കളുടെ ഇഷ്ടവാഹനമായ ഡിസയർ 2018-19 സാന്പത്തികവർഷം 2.5 ലക്ഷം എണ്ണം വിറ്റുവെന്നും കന്പനി അവകാശപ്പെട്ടു. ശരാശരി പ്രതിമാസ വില്പന 21,000 കാറുകളാണ്. കോപാക്ട് സെഡാൻ വിഭാഗത്തിൽ വിപണിയുടെ 55 ശതമാനവും കൈയാളുന്നത് ഡിസയറാണ്.
മാരുതി സുസുകിയുടെ മുന്നേറ്റത്തിന് ഡിസയർ എന്ന ബ്രാൻഡ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് മാരുതി സുസുകി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
മാരുതി സുസുകി ഡിസയർ 1 നന്പർ
11:03 PM Jun 10, 2019 | Deepika.com