ഓ​ട്ടോ​മാ​റ്റി​ക് വാ​ഹ​ന​ത്തി​നു വാ​ഹ​ൻ സാ​ര​ഥി​യി​ൽ ലൈ​സ​ൻ​സി​ല്ല

11:03 PM Jun 10, 2019 | Deepika.com
തൊ​​ടു​​പു​​ഴ: രാ​​ജ്യ​​ത്താ​​ക​​മാ​​നം മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് ന​​ട​​പ്പി​​ലാ​​ക്കി​​യ വാ​​ഹ​​ൻ സാ​​ര​​ഥി സോ​​ഫ്റ്റ്‌​വേറി​​ൽ എ​​ൽ​​എം​​വി ഓ​​ട്ടോ​​മാ​​റ്റി​​ക് എ​​ന്ന രീ​​തി​​യി​​ൽ ടെ​​സ്റ്റ് ന​​ട​​ത്തി ലൈ​​സ​​ൻ​​സ് ന​​ല്​​കാ​​നു​​ള്ള സം​​വി​​ധാ​​ന​​മി​​ല്ലാ​​ത്ത​​ത് ഓ​​ട്ടോ​​മാ​​റ്റി​​ക് ഗി​​യ​​ർ സി​​സ്റ്റ​​മു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രെ വെ​​ട്ടി​​ലാ​​ക്കി. നി​​ല​​വി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന സ്മാ​​ർ​​ട്ട് മൂ​​വ് എ​​ന്ന സോ​​ഫ്റ്റ് വേ​​റി​​ൽനി​​ന്നാ​​ണ് സാ​​ര​​ഥി സോ​​ഫ്റ്റ് വേ​​റി​​ലേ​​ക്കു മാ​​റി​​യ​​ത്.

നേ​​ര​​ത്തെ കേ​​ര​​ള മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പി​​ന്‍റെ സ്മാ​​ർ​​ട്ട് മൂ​​വ് സോ​​ഫ്റ്റ്‌​വേ​​ർ പ്ര​​കാ​​രം ലൈ​​സ​​ൻ​​സ് എ​​ടു​​ക്കാ​​നു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ എ​​ൽ​​എം​​വി ഓ​​ട്ടോ​​മാ​​റ്റി​​ക് ഗി​​യ​​ർ വാ​​ഹ​​ന​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു. എ​​ന്നാ​​ൽ, പു​​തി​​യ പ​​ട്ടി​​ക​​യി​​ൽ ഇ​​ത്ത​​ര​​ത്തി​​ൽ ഓ​​ട്ടോ​​മാ​​റ്റി​​ക് സം​​വി​​ധാ​​ന​​ങ്ങ​​ളു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കി. വി​​വി​​ധ വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ൾ പു​​തി​​യ മോ​​ഡ​​ൽ ഓ​​ട്ടോ​​മാ​​റ്റി​​ക് ഗി​​യ​​ർ സി​​സ്റ്റ​​മു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ നി​​ര​​ത്തി​​ലി​​റ​​ക്കു​​ന്പോ​​ൾ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ ഓ​​ടി​​ക്കാ​​നു​​ള്ള ലൈ​​സ​​ൻ​​സ് മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പി​​ൽ​നി​​ന്നു ല​​ഭി​​ക്കി​​ല്ലാ​​യെ​​ന്ന​​താ​​ണ് വാ​​ഹ​​ന ഉ​​ട​​മ​​ക​​ളു​​ടെ ആ​​ശ​​ങ്ക.

മു​​ൻ​​കാ​​ല​​ങ്ങ​​ളി​​ൽ ഡ്രൈ​​വിം​​ഗ് സ്കൂ​​ളു​​ക​​ളി​​ൽ​നി​​ന്നു ലൈ​​സ​​ൻ​​സ് എ​​ടു​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ലൈ​​റ്റ് മോ​​ട്ടോ​​ർ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കൊ​​പ്പം ഓ​​ട്ടോ​​മാ​​റ്റി​​ക് ഗി​​യ​​ർ സി​​സ്റ്റ​​മു​​ള്ള ലൈ​​റ്റ് മോ​​ട്ടോ​​ർ വാ​​ഹ​​ന​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തു പ്ര​​കാ​​രം തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി​​നി​​യാ​​യ പെ​​ണ്‍​കു​​ട്ടി ടെ​​സ്റ്റി​​നു ഹാ​​ജ​​രാ​​ക്കി​​യ​​ത് ഓ​​ട്ടോ​​മാ​​റ്റി​​ക് ഗി​​യ​​ർ സം​​വി​​ധാ​​ന​​മു​​ള്ള വാ​​ഹ​​ന​​മാ​​യി​​രു​​ന്നു. അ​​തി​​നാ​​ൽ ഡ്രൈ​​വിം​​ഗ് ടെ​​സ്റ്റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കി. ക്ല​​ച്ച് പെ​​ഡ​​ൽ ഉ​​ള്ള​​തും ഓ​​ട്ടോ​​മാ​​റ്റി​​ക് ഗി​​യ​​ർ അ​​ല്ലാ​​ത്തു​​മാ​​യ വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​തി​​നു മാ​​ത്ര​​മേ ലൈ​​റ്റ് മോ​​ട്ടോ​​ർ ലൈ​​സ​​ൻ​​സ് അ​​നു​​വ​​ദി​​ക്കു​​ക​​യു​​ള്ളൂവെന്ന് അധികൃതർ അറിയിച്ചു.

തു​​ട​​ർ​​ന്ന് പെൺകുട്ടി വി​​വ​​രാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ടോം​​തോ​​മ​​സ് പൂ​​ച്ചാ​​ലി​​ൽ മു​​ഖേ​​ന ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ക​​മ്മീ​​ഷ​​ണ​​റോ​​ട് വി​​വ​​രം തേ​​ടി​​യ​​പ്പോ​​ഴാ​​ണ് നി​​ല​​വി​​ലെ നി​​യ​​മപ്ര​​കാ​​രം എ​​ൽ​​എം​​വി ഓ​​ട്ടോ​​മാ​​റ്റി​​ക് എ​​ന്ന രീ​​തി​​യി​​ൽ ടെ​​സ്റ്റ് ന​​ട​​ത്തി ലൈ​​സ​​ൻ​​സ് നല്​​കാ​​നു​​ള്ള സം​​വി​​ധാ​​നം പു​​തി​​യ സാ​​ര​​ഥി സോ​​ഫ്റ്റ്‌വേ​​റി​​ൽ ഇ​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​യ​​ത്. കേ​​ന്ദ്ര റോ​​ഡ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് ആൻഡ് ഹൈ​​വേ വ​​കു​​പ്പാ​​ണ് പു​​തി​​യ സാ​​ര​​ഥി സോ​​ഫ്റ്റ്‌വേ​​ർ ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഗി​​യ​​ർ ഇ​​ല്ലാ​​ത്ത ഓ​​ട്ടോ​​മാ​​റ്റി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പു​​തി​​യ ലൈ​​സ​​ൻ​​സിം​​ഗ് രീ​​തി​​യി​​ൽ ഇ​​ത്ത​​രം വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​വ​​ർ​​ക്ക് ലൈ​​സ​​ൻ​​സ് ല​​ഭി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ന്ദ്ര​​ഗ​​താ​​ഗ​​ത സെ​​ക്ര​​ട്ട​​റി​​ക്ക് ടോം ​​തോ​​മ​​സ് പൂ​​ച്ചാ​​ലി​​ൽ പ​​രാ​​തി​​യും നല്കി.

ടി.​​പി.​ സ​​ന്തോ​​ഷ്കു​​മാ​​ർ