സം​സ്ഥാ​ന​ത്തു പാ​ലു​ത്പാ​ദ​നം വ​ർ​ധി​ച്ചു: മ​ന്ത്രി

01:12 AM Jun 09, 2019 | Deepika.com
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് പാ​​​ൽ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ. ​​​രാ​​​ജു. പ്ര​​​ള​​​യം ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യെ ത​​​ള​​​ർ​​​ത്തി​​​യി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ കേ​​​ര​​​ളം പാ​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ സ്വ​​​യം പ​​​ര്യാ​​​പ്ത​​​ത കൈ​​​വ​​​രി​​​ക്കു​​​മാ​​​യി​​​രു​​​ന്നെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല സ​​​ഹ​​​ക​​​ര​​​ണ ക്ഷീ​​​രോ​​ത്പാ​​​ദ​​​ക യൂ​​​ണി​​​യ​​​ൻ പ്ര​​​ള​​​യ​​​സ​​​ഹാ​​​യ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്ര​​​ള​​​യ​​​ത്തി​​​നു മു​​​ന്പു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​ഴു മു​​​ത​​​ൽ ഏ​​​ഴ​​​ര ല​​​ക്ഷം ലി​​​റ്റ​​​ർ വ​​​രെ പാ​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തി​​​രു​​ന്നു. ഇ​​​ന്ന് ഒ​​​ന്ന​​​ര ല​​​ക്ഷം ലി​​​റ്റ​​​ർ പാ​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത്.
എ​​​ന്നാ​​​ൽ, മി​​​ൽ​​​മ​​​യു​​​ടെ ഉ​​​ത്പ​​ന്ന​​​ങ്ങ​​​ൾ​​​ക്ക് വേ​​​ണ്ട​​​ത്ര പ്ര​​​ചാ​​​രം ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. ഈ ​​​സ്ഥി​​​തി മാ​​​റ​​​ണം. അ​​​സം​​​സ്കൃ​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല വ​​​ർ​​​ധി​​​ച്ച​​​തോ​​​ടെ​ കാ​​​ലി​​​ത്തീ​​​റ്റ വി​​​ല​​​യി​​​ലും ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യി​. ഇ​​​ത് നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ദു​​​രി​​​ത​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ പ​​​രി​​​ഹാരം കാ​​​ണ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത് ന​​​ല്​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള കോ​-​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മി​​​ൽ​​​ക്ക് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (കെ​​​സി​​​എം​​​എം​​​എ​​​ഫ്) ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​എ. ബാ​​​ല​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കാ​​​ലി​​​ത്തൊ​​​ഴു​​​ത്ത് നി​​​ർ​​​മാ​​​ണ സ​​​ഹാ​​​യം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ളി കു​​​ര്യാ​​​ക്കോ​​​സ് വി​​​ത​​​ര​​​ണം ചെ​​​യ്തു.

കേ​​​ര​​​ള ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ. രാ​​​ജ​​​ൻ, എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണ്‍ തെ​​​രു​​​വ​​​ത്ത്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ലാ ചെ​​​യ​​​ർ​​​മാ​​​ൻ ക​​​ല്ല​​​ട ര​​​മേ​​​ശ്, ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​സ് ജേ​​​ക്ക​​​ബ്, കെ​​​സി​​​എം​​​എം​​​എ​​​ഫ് ഡ​​​യ​​​റ​​​ക്ട​​​ർ മേ​​​രി ലോ​​​ന​​​പ്പ​​​ൻ, സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​രാ​​​ജു എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.