ചന്ദ്രൻ ചൊവ്വയുടെ ഭാഗമാണെന്ന് ട്രംപ്

12:16 AM Jun 09, 2019 | Deepika.com
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ച​​​​ന്ദ്ര​​​​ൻ ചൊ​​​​വ്വ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നു യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ച​​​​ന്ദ്ര​​​​നി​​​​ൽ മ​​​​നു​​​​ഷ്യ​​​​നെ ഇ​​​​റ​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ പ​​​​ണം വേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നു​​​​ള്ള നാ​​​​സാ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്കു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ ട്വീ​​​​റ്റ്.

ചാ​​​ന്ദ്ര​​​പ​​​ര്യ​​​ട​​​നം അ​​​ന്പ​​​തു​ വ​​​ർ​​​ഷം മു​​​ന്പു കൈ​​​വ​​​രി​​​ച്ച ല​​​ക്ഷ്യ​​​മാ​​​ണെ​​​ന്നും നാ​​​​സ ഇ​​​​നി ശ്ര​​​​ദ്ധ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു ചൊ​​​​വ്വ​​​​യുടെ കാ​​​​ര്യ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ട്രം​​​​പ് പ​​​​റ​​​​ഞ്ഞു.

പ​​​​ക്ഷേ, ഇ​​​​തി​​​​നൊ​​​​പ്പം ച​​​​ന്ദ്ര​​​​ൻ ചൊ​​​​വ്വ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്തി​​​​നാ​​​​ണെ​​​​ന്ന് ആ​​​​ർ​​​​ക്കും മ​​​​ന​​​​സി​​​​ലാ​​​​യി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം, ട്രം​​​​പി​​​​നെ ക​​​​ളി​​​​യാ​​​​ക്കാ​​​​ൻ പു​​​​തി​​​​യൊ​​​​രു അ​​​​വ​​​​സ​​​​രം കി​​​​ട്ടി​​​​യ​​​​തി​​​​ന്‍റെ സ​​​​ന്തോ​​​​ഷ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ട്രോ​​​​ള​​​​ന്മാ​​​​ർ.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ട്രം​​​​പി​​​​നു​​​​ള്ള ജ്ഞാ​​​​നം, ഒരു മ​​​​നു​​​​ഷ്യ​​​​ന്‍റെ ചെ​​​​റി​​​​യ ചു​​​​വ​​​​ടു​​​​വ​​​​യ്പും മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​യുടെ പി​​​​ന്നോ​​​​ട്ടു​​​​ള്ള വ​​​​ൻ കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​വു​​​​മാ​​​​ണെ​​​​ന്നു സി​​​​നി​​​​മാ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ജ​​​​റ​​​​മി ന്യൂ​​​​ബ​​​​ർ​​​​ഗ​​​​ർ ട്രോ​​​​ളി.

ട്രം​​​​പി​​​​ന്‍റെ ഭൂ​​​​മി​​​​യി​​​​ലെ പ്ര​​​​ക​​​​ട​​​​നം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്പോ​​​​ൾ, ബ​​​​ഹി​​​​രാ​​​​കാ​​​​ശ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ നാ​​​​സ​​​​യ്ക്ക് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​പ​​​​ദേ​​​​ശം വേ​​​​ണ്ടി​​​​വ​​​​രി​​​​ല്ലെ​​​​ന്നു സി​​​​എ​​​​ൻ​​​​എ​​​​ൻ ചാ​​​​ന​​​​ലി​​​​ലെ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ വി​​​​ശ​​​​ക​​​​ല​​​​ന വി​​​​ദ​​​​ഗ്ധ​​​​ൻ സാം ​​​​വി​​​​നോ​​​​ഗാ​​​​ർ​​​​ഡ് പ​​​​റ​​​​ഞ്ഞു.