വാവേ ഫോണുകളിൽ പ്രീ ഇൻസ്റ്റാൾഡ് ആപ്പായി ഫേസ്ബുക്ക് ഉണ്ടാവില്ല

12:13 AM Jun 08, 2019 | Deepika.com
ബെ​യ്ജിം​ഗ്: അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​ന്‍റെ നി​രോ​ധ​നം നെ​റ്റ്‌​വ​ർ​ക്കിം​ഗ് ഉ​പ​ക​ര​ണ നി​ർ​മാ​താ​ക്ക​ളാ​യ വാ​വേ​യെ കാ​ര്യ​മാ​യി ത​ള​ർ​ത്തി. വാ​വേ​യി​ൽ​നി​ന്ന് എ​ന്തെ​ങ്കി​ലും വാ​ങ്ങു​ക​യോ വി​ൽ​ക്കു​ക​യോ പാ​ടി​ല്ലെ​ന്നാ​ണ് ട്രം​പി​ന്‍റെ നി​ർ​ദേ​ശം. അ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യ ക​മ്പ​നി​ക​ൾ​ക്കെ​ല്ലാം​ത​ന്നെ വാ​വേ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം ഉ​പേ​ക്ഷി​ക്കേ​ണ്ടിവ​രി​ക​യും ചെ​യ്തു. വാ​വേ​യ്ക്കു​ള്ള ആ​ൻ​ഡ്രോ​യ്ഡ് ലൈ​സ​ൻ​സ് ഗൂ​ഗി​ൾ പി​ൻ​വ​ലി​ച്ച‌‌ി​രു​ന്നു. ഇ​പ്പോ​ഴി​താ ഫേ​സ്ബു​ക്കും പ്ര​ഖ്യാ​പ​നം ന​ട​ത്തി, ഇ​നി മു​ത​ൽ വാ​വേ ഫോ​ണു​ക​ളി​ൽ പ്രീ ​ഇ​ൻ​സ്റ്റാ​ൾ​ഡ് ആ​പ്പാ​യി ഫേ​സ്ബു​ക്കും ഉ​ണ്ടാ​വി​ല്ല. വാ​വേ​യു​ടെ സ​ബ്സി​ഡി​യ​റി സ്മാ​ർ​ട്ട്ഫോ​ൺ ക​ന്പ​നി​യായ ഹോ​ണി​റി​ലും ഫേ​സ്ബു​ക്ക് ഉ​ണ്ടാ​വി​ല്ല.

ഫേ​സ്ബു​ക്ക്, മെ​സെ​ഞ്ച​ർ, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ ആ​പ്പു​ക​ൾ വാ​വേ, ഹോ​ണ​ർ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ പ്രീ ​ഇ​ൻ​സ്റ്റാ​ൾ​ഡ് ആ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​നി​മു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്ക​ണം. അ​തി​നു​ശേ​ഷം ത​ട​സ​മി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വാ​വേ ഇ​നി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഫോ​ണു​ക​ളി​ൽ ഈ ​ആ​പ്പു​ക​ൾ ഉ​ണ്ടാ​വി​ല്ല. ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ​നി​ന്ന് വി​ല​ക്കു​ള്ള​തി​നാ​ൽ വാ​വേ​യു​ടെ സ്വ​ന്തം ആ​പ് സ്റ്റോ​റാ​യ ആ​പ് ഗാ​ല​റി​യി​ൽ​നി​ന്നു​വേ​ണം വാ​ട്സ്ആ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ.