തൃശൂർ: എറണാകുളം മെഡിക്കൽ കോളജിലേക്ക് കെഎസ്എഫ്ഇ 15 എയർ കണ്ടീഷണറുകൾ സംഭാവന നൽകി. ഈദ് ദിനത്തിൽ നടന്ന ചടങ്ങിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള 1.5 ടണ്ണിന്റെ എസികളാണ് നൽകിയത്.
നിപ്പ രോഗികൾക്കായി പ്രത്യേകം തയാറാക്കിക്കൊണ്ടിരിക്കുന്ന ഐസൊലേഷൻ വാർഡിലേക്ക് ഉപയോഗിക്കാനാകുമെന്നും ഏറ്റവും ഉചിതവും അത്യാവശ്യവുമായ സമയത്താണ് കെഎസ്എഫ്ഇ ഈ സംഭാവന നൽകിയതെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയ്ക്കൽ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീത നായരോടൊപ്പം എസികൾ ഏറ്റുവാങ്ങിക്കൊണ്ട് അഭിപ്രായപ്പെട്ടു.
എറണാകുളം മെഡിക്കൽ കോളജിന് 15 എസികൾ നൽകി കെഎസ്എഫ്ഇ
12:44 AM Jun 07, 2019 | Deepika.com