തായ്‌ലൻഡിൽ പ്രയുത് തന്നെ പ്രധാനമന്ത്രി

12:43 AM Jun 07, 2019 | Deepika.com
ബാ​​​​ങ്കോ​​​​ക്ക്: താ​​​​യ്‌​​​​ല​​​​ൻ​​​​ഡി​​​​ൽ മു​​​​ൻ പ​​​​ട്ടാ​​​​ള മേ​​​​ധാ​​​​വി പ്ര​​​​യു​​​​ത് ചാ​​​​ൻ ഒ​​​​ച പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​പ​​​​ദം നി​​​​ല​​​​നി​​​​ർ​​​​ത്തി. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​ദ്ദേ​​​​ഹം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ ക്ര​​​മ​​​ക്കേ​​​ടു​​​ണ്ടെ​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പി​​​​ച്ചു. 2014-ൽ ​​​​പ്ര​​​​യു​​​​തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ​​​​ട്ടാ​​​​ളം അ​​​​ട്ടി​​​​മ​​​​റി ന​​​​ട​​​​ത്തി ഭ​​​​ര​​​​ണം പി​​​​ടി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ത​​​ന്നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി.

ഇ​​​​തി​​​​നു​​​​ശേ​​​​ഷം ക​​​​ഴി​​​​ഞ്ഞ മാ​​​​ർ​​​​ച്ചി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ദ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഒ​​​​രു പാ​​​​ർ​​​​ട്ടി​​​​ക്കും ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ച്ചി​​​​ല്ല. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ താ​​​​ക്സി​​​​ൻ, യിം​​​​ഗ്‌​​​​ല​​​​ക് ഷി​​​​ന​​​​വ​​​​ത്ര​​​​മാ​​​​രെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന ഫൂ ​​​​താ​​​​യ് പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​ണു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ അ​​​​ധോ​​​​സ​​​​ഭ​​​​യി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സീ​​​​റ്റു​​​​ള്ള​​​​ത്. പ​​​​ക്ഷേ, പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഉ​​​​പ​​​​രി​​​​സ​​​​ഭ​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ പ​​​​ട്ടാ​​​​ള​​​​ത്തി​​​​ന്‍റെ നോ​​​​മി​​​​നി​​​​ക​​​​ളാ​​​​ണ്. സം​​​​യു​​​​ക്ത സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​യു​​​​തി​​​​നു മേ​​​​ൽ​​​​ക്കൈ ല​​​​ഭി​​​​ച്ച​​​​ത് ഇ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്.