പശുപതിനാഥ് ക്ഷേത്രസ്വത്തു വിവരം പരസ്യമാക്കി

12:43 AM Jun 07, 2019 | Deepika.com
കാ​​​​ഠ്മ​​​​ണ്ഡു: ​​​​നേ​​​​പ്പാ​​​​ളി​​​​ലെ പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ പ​​​​ശു​​​​പ​​​​തി​​​​നാ​​​​ഥ് ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ സ്വ​​​​ത്തു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ആ​​​​ദ്യ​​​​മാ​​​​യി പു​​​​റ​​​​ത്തു​​​​വി​​​​ട്ടു. 9.276 കി​​​​ലോ​​​​ഗ്രാം സ്വ​​​​ർ​​​​ണം, 316 കി​​​​ലോ വെ​​​​ള്ളി, 120 കോ​​​​ടി രൂ​​​​പ, 3,667 ഹെ​​​​ക്ട​​​​ർ ഭൂ​​​​മി എ​​​​ന്നി​​​​വ ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ്വ​​​​ത്താ​​​​യു​​​​ണ്ടെ​​​​ന്ന് ഇ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​ഠി​​​​ക്കാ​​​​ൻ നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. നേ​​​​പ്പാ​​​​ളി​​​​ലെ ഏ​​​​റ്റ​​​​വും പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ഹൈന്ദവ ക്ഷേ​​​​ത്ര​​​​മാ​​​​ണി​​​​ത്. നാ​​​​ലാം നൂ​​​​റ്റാ​​​​ണ്ടി​​​​ലെ ഈ ​​​​ശി​​​​വ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലു​​​​ള്ള അ​​​​മ്യൂ​​​​ല്യ നി​​​​ധി​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ നി​​ല​​വ​​​​റ​​​​ക​​​​ൾ തു​​​​റ​​​​ക്ക​​​​രു​​​​തെ​​​​ന്ന കോ​​​​ട​​​​തി​​​​യു​​​​ത്ത​​​​ര​​​​വു​​​​ള്ള​​​​തി​​​​നാ​​​​ലാ​​​​ണ് ഈ ക​​​​ണ​​​​ക്കെ​​​​ടു​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത്.