ബാഗ്ദാദിലെ ഗ്രീൻസോൺ തുറന്നു

12:00 AM Jun 05, 2019 | Deepika.com
ബാ​​ഗ്ദാ​​ദ്: അ​​തീ​​വ​​സു​​ര​​ക്ഷാ​​മേ​​ഖ​​ല​​യാ​​യ ബാ​​ഗ്ദാ​​ദി​​ലെ ഗ്രീ​​ൻ​​സോ​​ണി​​ൽ ഇ​​ന്ന​​ലെ മു​​ത​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ച്ചു.

2003ൽ ​​സ​​ദ്ദാം ഹുസൈ​​ന്‍റെ കാ​​ല​​ത്ത് ഭ​​ര​​ണ​​സി​​രാ​​കേ​​ന്ദ്ര​​മാ​​യ ഇ​​വി​​ടം പി​​ന്നീ​​ട് അ​​മേ​​രി​​ക്ക​​ൻ അ​​ധി​​നി​​വേ​​ശ​​ത്തി​​ൽ സു​​ര​​ക്ഷാ​​മേ​​ഖ​​ല​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച് ജ​​ന​​ങ്ങ​​ൾ​​ക്ക് പ്ര​​വേ​​ശ​​നം നി​​ഷേ​​ധി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ബ്ദ​​ൽ മ​​ഹ​​ദി ഇ​​വി​​ട​​ത്തെ ഏ​​താ​​നും ചെ​​ക്കു​​പോ​​സ്റ്റു​​ക​​ൾ നി​​ർ​​ത്ത​​ലാ​​ക്കു​​ക​​യും ചി​​ല റോ​​ഡു​​ക​​ൾ തു​​റ​​ന്നു​​കൊ​​ടു​​ക്കു​​ക​​യും ചെ​​യ്തു. ടൈ​​ഗ്രീ​​സ് ന​​ദി​​യു​​ടെ പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര​​യി​​ലു​​ള്ള ഗ്രീ​​ൻ​​സോ​​ണി​​ന്‍റെ വി​​സ്തീ​​ർ​​ണം പ​​ത്തു​​ച​​തു​​ര​​ശ്ര കി​​ലോ​​മീ​​റ്റ​​റാ​​ണ്. പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ കൊ​​ട്ടാ​​ര​​വും പാ​​ർ​​ല​​മെ​​ന്‍റും മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളും മ​​റ്റ് ആ​​ഡം​​ബ​​ര​​വ​​സ​​തി​​ക​​ളും സ്ഥി​​തി​​ചെ​​യ്തി​​രു​​ന്ന ഇ​​വി​​ടം 2003നു​​ മു​​ന്പ് പാ​​ർ​​ല​​മെ​​ന്‍റ് ഡി​​സ്ട്രി​​ക്ട് എ​​ന്നാ​​ണ് അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്.