കി​ഫ്ബി: 1,423 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം

12:00 AM Jun 05, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി ഉ​​​ൾ​​​പ്പെ​​​ടെ 1423 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കി​​​ഫ്ബി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി യോ​​​ഗ​​​വും കി​​​ഫ് ബോ​​​ർ​​​ഡ് യോ​​​ഗ​​​വും അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. ഇ​​​തു​​​വ​​​രെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ 29,455.71 കോ​​​ടി രൂ​​​പ​​​യു​​​ടെ 552 പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം നല്കി. വി​​​വി​​​ധ വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ൾ​​​ക്കു സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​ക്കാ​​​നാ​​​യി 14,275.17 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​യും അം​​​ഗീ​​​ക​​​രി​​​ച്ചു. മൊ​​​ത്തം 43,730.88 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണു കി​​​ഫ്ബി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നു മ​​​ന്ത്രി ഡോ. ​​​ടി.​​​എം.​​​ തോ​​​മ​​​സ് ഐ​​​സ​​​ക് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

816.91 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​വി​​​ധ കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന യോ​​​ഗം അം​​​ഗീ​​​കാ​​​രം നല്​​​കി​​​യ​​​ത്. കു​​​ട്ട​​​നാ​​​ട് കു​​​ടി​​​വെ​​​ള്ള പ​​​ദ്ധ​​​തി​​​ക്കായി 289.54 കോ​​​ടി രൂ​​​പ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നെയ്യാ​​​ർ ബ​​​ദ​​​ൽ സ്രോ​​​ത​​​സ് പ​​​ദ്ധ​​​തി​​​ക്കാ​​​യി 206.96 കോ​​​ടി രൂ​​​പ​​​യും മ​​​ല​​​പ്പു​​​റം കൊ​​​ണ്ടോ​​​ട്ടി മു​​​ൻ​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലെ പ​​​ദ്ധ​​​തി​​​ക്ക് 108.70 കോ​​​ടി രൂ​​​പ​​​യും ആ​​​ല​​​പ്പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ ജ​​​ല​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​നാ​​​യി 211.71 കോ​​​ടി രൂ​​​പ​​​യും അം​​​ഗീ​​​ക​​​രി​​​ച്ചു. വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് 270 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് അം​​​ഗീ​​​കാ​​​രം നല്കി​​​യ​​​ത്. കൊ​​​ട്ടാ​​​ര​​​ക്ക​​​ര താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക്ക് 67 കോ​​​ടി​​​യു​​​ടെ​​​യും ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​ക്ക് 64 കോ​​​ടി​​​യു​​​ടെ​​​യും മ​​​ട്ട​​​ന്നൂ​​​ർ സ്പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​ക്ക് 71 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും പ​​​ദ്ധ​​​തി​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചു.

വി​​​വി​​​ധ സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ൾ​​​ക്കാ​​​യി 80 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് അം​​​ഗീ​​​ക​​​രി​​​ച്ച​​​ത്. മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ ഒ​​​ളി​​​ന്പ്യ​​​ൻ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യം, ഇ​​​ടു​​​ക്കി നെ​​​ടു​​​ങ്ക​​​ണ്ട​​​ത്ത് കെ.പി. തോ​​​മ​​​സ് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യം, തി​​​രൂ​​​ർ മു​​​നി​​​സി​​​പ്പ​​​ൽ സ്റ്റേ​​​ഡി​​​യം, കോ​​​ഴി​​​ക്കോ​​​ട് ഫ​​​റോ​​​ക്ക് ജി.​​​ജി.വി.​​​എ​​​ച്ച്. എ​​​സ് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യം എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ല​​​പ്പു​​​ഴ ന​​​ങ്ങ്യാ​​​ർ​​​കു​​​ള​​​ങ്ങ​​​ര, പാ​​​ല​​​ക്കാ​​​ട് വ​​​ല്ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ർ ന​​​ന്തി​​​ക്ക​​​ര, കോ​​​ട്ട​​​യം ക​​​ടു​​​ത്തു​​​രു​​​ത്തി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ റെ​​​യി​​​ൽ​​​വേ ഓ​​​വ​​​ർ ബ്രി​​​ഡ്ജു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് 114 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് അം​​​ഗീ​​​കാ​​​രം നല്​​​കി​​​യ​​​തെ​​​ന്നും മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് പ​​​റ​​​ഞ്ഞു.

പ്ര​​​ള​​​യ സെ​​​സി​​​ന് ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​ന്‍റെ അം​​​ഗീ​​​കാ​​​രം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നു മു​​​ക​​​ളി​​​ൽ അ​​​ധി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​കാ​​​തെ പ്ര​​​ള​​​യ സെ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ഉ​​​ദ്ദേശി​​​ക്കു​​​ന്ന​​​ത്. പ്ര​​​ള​​​യ സെ​​​സി​​​ൽ​​നി​​​ന്നു​​​ള്ള പ​​​ണം പൂ​​​ർ​​​ണ​​​മാ​​​യി ഗ്രാ​​​മീ​​​ണ റോ​​​ഡി​​​നു വി​​​നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​ണു യോ​​​ഗം ന​​​ട​​​ന്ന​​​ത്.