മുംബൈ: ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്ലിംഗ് ബ്രാൻഡായ ട്രയംഫ് ഇന്ത്യ ഏറ്റവും പുതിയ സ്ക്രാബ്ലർ 1200 എക്സ്സി ഇന്ത്യയിൽ അവതരിപ്പിച്ചു. എല്ലാ റോഡിലും ഉയർന്ന നിലവാരത്തിലുള്ള റൈഡിംഗ് അനുഭവം നല്കുന്ന തരത്തിൽ ക്ലാസ് ലീഡിംഗ് സ്പെസിഫിക്കേഷനുകളും സ്റ്റേറ്റ് ഓഫ് ദി ആർട്ട് ടെക്നോളജിയുമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
1200 സിസി ബോൺവില്ലെ ട്വിൻ ഹൈ പവർ എൻജിൻ, 7400 ആർപിഎമ്മിൽ 90 പിഎസ് പവറും 3950 ആർപിഎമ്മിൽ 110 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.
എല്ലാ പുതുതലമുറ ബോൺവില്ലെകളേയും പോലെ തന്നെ സ്ക്രാബ്ലർ 1200 എൻജിനിലും റൈഡ് ബൈ വൈർ, ലിക്വിഡ് കൂളിംഗ് സിസ്റ്റം, ഇന്ധനക്ഷമത എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ക്രാബ്ലർ 1200 എക്സിയിൽ 10,000 മൈൽ/16,000 കിലോമീറ്ററാണ് സർവീസ് ഇടവേള. വില 10, 73,00 രൂപ (എക്സ് ഷോറൂം).
ട്രയംഫ് സ്ക്രാബ്ലർ 1200 എക്സ്സി ഇന്ത്യയിൽ
12:00 AM Jun 05, 2019 | Deepika.com