കൊച്ചി: അമേരിക്ക ആസ്ഥാനമായുള്ള ആഗോള ആരോഗ്യ സേവനദാതാക്കളായ സിഗ്ന കോർപറേഷന്റെയും ഇന്ത്യൻ പങ്കാളികളായ ടിടികെ ഗ്രൂപ്പിന്റെയും മണിപാൽ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ സിഗ്ന ടിടികെ ഹെൽത്ത് ഇൻഷ്വറൻസ് കന്പനിയുടെ പേര് മണിപാൽ സിഗ്ന ഹെൽത്ത് ഇൻഷ്വറൻസ് കന്പനി എന്നാക്കി. പുതിയ ഘടനയനുസരിച്ച് സിഗ്ന കോർപറേഷൻ തങ്ങളുടെ 49 ശതമാനം പങ്കാളിത്തം തുടരും.
അതേസമയം മണിപാൽ ഗ്രൂപ്പ് തങ്ങളുടെ വിഹിതം 51 ശതമാനമായി ഉയർത്തും. ഐആർഡിഎയിൽനിന്ന് ആവശ്യമായ അംഗീകാരങ്ങൾ ലഭിച്ച ശേഷം ടിടികെ ഗ്രൂപ്പ് സംയുക്ത സംരംഭത്തിൽനിന്നു പിന്മാറും.
പേരിലെ മാറ്റത്തോടൊപ്പം പുതിയ ലോഗോ, വെബ് സൈറ്റ് തുടങ്ങിയവ അടക്കം പുതിയ കോർപറേറ്റ് വ്യക്തിത്വവും കന്പനി സ്വീകരിച്ചിട്ടുണ്ട്. മാറ്റങ്ങളെല്ലാം ഉടൻ പ്രാബല്യത്തിൽ വരും.
സിഗ്ന ടിടികെ ഹെൽത്ത് ഇൻഷ്വറൻസ് ഇനി മണിപാൽ സിഗ്ന ഹെൽത്ത് ഇൻഷ്വറൻസ്
12:00 AM Jun 05, 2019 | Deepika.com