ബാങ്ക് തട്ടിപ്പുകൾ 71,500 കോടി രൂപയുടേത്

12:30 AM Jun 04, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് ആ​​കെ 71,500 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ങ്ക് ത​​ട്ടി​​പ്പു​​ക​​ൾ ന​​ട​​ന്ന​​താ​​യി റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ആ​​ർ​​ബി​​ഐ). 2018-19 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത 6,801 കേ​​സു​​ക​​ളു​​ടെ ആ​​കെ തു​​ക​​യാ​​ണി​​ത്. 2017-18 കാ​​ല​​യ​​ള​​വി​​ൽ 5,916 ത​​ട്ടി​​പ്പുകേ​​സു​​ക​​ളാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്. ഇ​​തി​​ന്‍റെ ആ​​കെ തു​​ക 41,167.03 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള 6,801 കേ​​സു​​ക​​ളി​​ൽ ഏ​​റി​​യ പ​​ങ്കും ഷെ​​ഡ്യൂ​​ൾ​​ഡ് കൊ​​മേ​​ഴ്സ​​ൽ ബാ​​ങ്കു​​ക​​ളും മ​​റ്റു ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​യും ബ​​ന്ധ​​പ്പെ​​ട്ടാ​​ണെ​​ന്ന് വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള അ​​പേ​​ക്ഷ​​യി​​ൽ ആ​​ർ​​ബി​​ഐ വ്യ​​ക്ത​​മാ​​ക്കി. ക​​ഴി​​ഞ്ഞ 11 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​തു​​വ​​രെ ആ​​കെ 53,334 കേ​​സു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. 2.05 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വെ​​ട്ടി​​പ്പാ​​ണ് ഈ ​​കാ​​ല​​യ​​ള​​വി​​ൽ ന​​ട​​ന്നി​​ട്ടു​​ള്ള​​തെ​​ന്നും ആ​​ർ​​ബി​​ഐ അറിയിച്ചു.