ലങ്കയിലെ മുസ്‌ലിം മന്ത്രിമാർ രാജിവച്ചു

12:28 AM Jun 04, 2019 | Deepika.com
കൊ​​​​ളം​​​​ബോ:ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലെ ഒ​​​ന്പ​​​തു മു​​​സ്‌​​​ലിം മ​​​ന്ത്രി​​​മാ​​​രും ര​​​​ണ്ടു മു​​​​സ്‌​​​​ലിം ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​രും രാ​​​​ജി​​​​വ​​​​ച്ചു. തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്ന് ഇ​​​വ​​​രി​​​ൽ ചി​​​ല​​​ർ​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​ഷ്പ​​​ക്ഷ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണു രാ​​​ജി​​​യെ​​​ന്ന് മു​​​സ്‌​​​ലിംരാഷ്‌ട്രീയ നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

ഈ​​​സ്റ്റ​​​ർ ദി​​​ന​​​ത്തി​​​ൽ കൊ​​​ളം​​​ബോ​​​യി​​​ലെ ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ആ​​​ഡം​​​ബ​​​ര​​​ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രെ സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബു​​​ദ്ധ​​​സ​​​ന്യാ​​​സി​​​യും എം​​​പി​​​യു​​​മാ​​​യ അ​​​തു​​​രാ​​​ലി​​​യ ര​​​ത്ന നാ​​​ലു​​​ദി​​​വ​​​സം മു​​​ന്പ് നി​​​രാ​​​ഹാ​​​ര സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ കാ​​​ൻ​​​ഡി ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ബു​​​ദ്ധ​​​മ​​​താ​​​നു​​​യാ​​​യി​​​ക​​​ൾ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ ഒ​​​ന്പ​​​തു​​​ശ​​​ത​​​മാ​​​ന​​​മാ​​​ണു മു​​​സ്‌​​​ലിം​​​ക​​​ൾ. 225 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ 19 മു​​​സ്‌​​​ലിം എം​​​പി​​​മാ​​​രാ​​​ണു​​​ള്ള​​​ത്. ഇ​​​വ​​​രി​​​ൽ മ​​​ന്ത്രി​​​പ​​​ദ​​​വി​​​യി​​​ലു​​​ള്ള ഒ​​​ന്പ​​​തു​​​പേ​​​രാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​ജി​​​വ​​​ച്ച​​​ത്.

പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ പ്ര​​​​വി​​​​ശ്യാ ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​സ​​​​ത് സ​​​​ലി, കി​​​​ഴ​​​​ക്ക​​​​ൻ പ്ര​​​​വി​​​​ശ്യാ ഗ​​​​വ​​​​ർ​​​​ണ​​​​ർ ഹി​​​​സ്ബു​​​​ള്ള എ​​​​ന്നി​​​​വ​​​രും രാ​​​ജി​​​വ​​​ച്ചു. ഈ​​​​സ്റ്റ​​​​ർ ദി​​​​ന​ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​യാ​​​​യ എ​​​​ൻ​​​​ടി​​​​ജെ​​​​ക്ക് ഈ ​​​​ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​​രു​​​​വ​​​​രും ആ​​​​രോ​​​​പ​​​​ണം നി​​​​ഷേ​​​​ധി​​​​ച്ചു. ഈ​​​സ്റ്റ​​​ർ​​​ദി​​​ന സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ 258 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ടു​​​ക​​​യും 500ൽ ​​​അ​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ഇ​​​പ്പോ​​​ഴും നി​​​ല​​​വി​​​ലു​​​ണ്ട്.