ടിയാനൻമെൻ നരനായാട്ട് അരങ്ങേറിയിട്ട് നാളെ 30 വർഷം; സം​​​ഭ​​​വ​​​ത്തെ ന്യാ​​​യീ​​​ക​​​രി​​​ച്ച് ചൈ​​​ന

12:12 AM Jun 03, 2019 | Deepika.com
സിം​​​ഗ​​​പ്പൂ​​​ർ: ​​​ആയിര​​​ക്ക​​​ണ​​​ക്കി​​​നു ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭക​​​രെ മൂ​​ന്നു​​ ദ​​ശ​​കം മു​​ന്പ് ബെ​​യ്ജിം​​ഗി​​ലെ ടി​​​യാ​​​ന​​​ൻ​​​മെ​​​ൻ ച​​​ത്വ​​​ര​​​ത്തി​​​ൽ കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്ത സം​​​ഭ​​​വ​​​ത്തെ ന്യാ​​​യീ​​​ക​​​രി​​​ച്ച് ചൈ​​​ന. ആ ​​​ല​​​ഹ​​​ള അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത് ശ​​​രി​​​യാ​​​യ ന​​​ട​​പ​​ടി​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ചൈ​​​നീ​​​സ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി വെ​​​യ് ഫെം​​​ഗെ സിം​​​ഗ​​​പ്പൂ​​​രി​​​ൽ പ​​​റ​​​ഞ്ഞു.

കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്ക് നാ​​​ളെ മു​​​പ്പ​​​തു വ​​​ർ​​​ഷം തി​​​ക​​​യു​​​ക​​​യാ​​​ണ്. ടി​​യാ​​ന​​ൻ​​മെ​​ൻ സം​​ബ​​ന്ധി​​ച്ച് ചൈ​​നീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ്ര​​തി​​ക​​രി​​ക്കു​​ന്ന​​ത് അ​​ത്യ​​പൂ​​ർ​​വ​​മാ​​ണ്. ടി​​യാ​​ന​​ൻ​​മെ​​ൻ വാ​​ർ​​ത്ത​​ക​​ൾ​​ക്ക് ഇ​​പ്പോ​​ഴും സെ​​ൻ​​സ​​റിം​​ഗു​​ണ്ട്.


സിം​​​ഗ​​​പ്പൂ​​​രി​​​ൽ ഷം​​ഗ്രി​​ല സം​​വാ​​ദ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ചൈ​​​നീ​​​സ് പ്ര​​തി​​രോ​​ധ​​മ​​ന്ത്രി​​ക്ക് അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ടി​​​യാ​​​ന​​​ൻ​​​മെ​​​ൻ സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യം നേ​​രി​​ടേ​​ണ്ടി​​വ​​ന്ന​​ത്. എ​​​ന്തു​​​കൊ​​​ണ്ട് അ​​​ന്ന​​​ത്തെ സം​​​ഭ​​​വ​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​യി കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ചൈ​​​ന​​​യ്ക്കു ക​​​ഴി​​​ഞ്ഞി​​​ല്ല എ​​​ന്നാ​​​ണ് സ​​​ദ​​​സി​​​ലെ ഒ​​​രാ​​​ൾ ചോ​​​ദി​​​ച്ച​​​ത്.

അ​​​ത് രാ​​​ഷ്‌​​​ട്രീ​​​യ ല​​​ഹ​​​ള ആ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ത​​​ട​​​യാ​​​ൻ വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ എ​​​ടു​​​ത്തു​​​വെ​​​ന്നും വെ​​​യ് ഫെം​​​ഗെ പ​​​റ​​​ഞ്ഞു. അ​​​ന്ന​​​ത്തെ ശ​​​രി​​​യാ​​​യ ന​​​ട​​​പ​​​ടി മൂ​​​ല​​​മാ​​​ണ് ഇ​​​ന്ന് ചൈ​​​ന​​​യ്ക്ക് സു​​​സ്ഥി​​​ര​​​ത​​​യും വി​​​ക​​​സ​​​ന​​​വും ഉ​​​ണ്ടാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ക​​​മ്യൂ​​​ണി​​​സ്റ്റ് ചൈ​​​ന ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​മാ​​​ണ് 1989ൽ ​​​ന​​​ട​​​ന്ന​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യപ​​​രി​​​ഷ്ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ​​​ത്തു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ ബെ​​​യ്ജിം​​​ഗി​​​ലെ ടി​​​യാ​​​ന​​​ൻ​​​മെ​​​ൻ ച​​​ത്വ​​​ര​​​ത്തി​​​ൽ ത​​​ടി​​​ച്ചു​​​കൂ​​​ടി.

ജൂ​​​ൺ മൂ​​​ന്ന് രാ​​​ത്രി ടാ​​​ങ്കു​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ പ​​​ട്ടാ​​​ളം ന​​​ട​​​ത്തി​​​യ ന​​ര​​നാ​​യാ​​ട്ടി​​ൽ എ​​​ത്ര​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ആ​​യി​​ര​​ങ്ങ​​ൾ​​ക്ക് ജീ​​വ​​ഹാ​​നി നേ​​രി​​ട്ടെ​​ന്നാ​​ണു മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ‍യു​​ന്ന​​ത്. ഒ​​​രാ​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ പ​​​റ​​​ഞ്ഞ​​​ത്.