കാനഡ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് ഫിലിപ്പീൻസ്

10:18 PM Jun 01, 2019 | Deepika.com
മ​​​​നി​​​​ല: കാ​​​​ന​​​​ഡ കൊ​​ണ്ടു​​​​തള്ളി​​​​യ ട​​​​ൺ ക​​​​ണ​​​​ക്കി​​​​നു മാ​​​​ലി​​​​ന്യ​ം തി​​​​രി​​​​ച്ച​​​​യ​​​​ച്ചു ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്. മാ​​​​ലി​​​​ന്യം നി​​​​റ​​​​ച്ച 69 ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ളു​​​​മാ​​​​യി എം​​​​വി ബ​​​​വേ​​​​റി​​​​യ എ​​​​ന്ന ക​​​​പ്പ​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ സു​​​​ബി​​​​ക്ബേ തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​​നി​​ന്നു കാ​​​​ന​​​​ഡ​​​​യി​​​​ലെ വാ​​​​ൻ​​​​കൂ​​​​വ​​​​റി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു. വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ നീ​​​​ണ്ട ന​​​​യ​​​​ത​​​​ന്ത്ര​​ യു​​​​ദ്ധ​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് മാ​​​​ലി​​​​ന്യ​​​​ം തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ കാ​​​​ന​​​​ഡ ത​​​​യാ​​​​റാ​​​​യ​​​​ത്.

2013, 14 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ 103 ക​​​​ണ്ടെ​​​​യ്ന​​​​ർ മാ​​​​ലി​​​​ന്യ​​​​മാ​​ണു ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ​​​​ത്തി​​​​യ​​​​ത്. പു​​​​നഃ​​​​ച​​​​ംക്ര​​​​മ​​​​ണം ചെ​​​​യ്ത പ്ലാ​​​​സ്റ്റി​​​​ക് എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് ഇ​​​​വ എ​​​​ത്തി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, വീ​​​​ട്ടു​​​​മാ​​​​ലി​​​​ന്യ​​​​ം, ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച ഡ​​​​യ​​​​പ്പ​​​​റു​​​​ക​​​​ൾ, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക് മാ​​​​ലി​​​​ന്യ​​​ം മു​​​​ത​​​​ല​​​​ായ​​​​വ​​​​യാ​​​​യി​​​​രു​​​​ന്നു മി​​​​ക്ക ക​​​​ണ്ടെ​​​​യ്ന​​​​റു​​​​കളിലും. 34 ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ളി​​​​ലെ മാ​​​​ലി​​​​ന്യ​​​​ം ഭൂ​​​​മി നി​​​​ക​​​​ത്താ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു. ശേ​​​​ഷി​​​​ച്ച​​​​വ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ന്നു ചീ​​​​ഞ്ഞ​​​​ളി​​​​ഞ്ഞു.

മാ​​​​ലി​​​​ന്യ​​​​ം തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നു ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും കാ​​​​ന​​​​ഡ ത​​​​യാ​​​​റാ​​​​യി​​​​ല്ല. 2016ൽ ​​​​ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ റോ​​​​ബ​​​​ർ​​​​ട്ട് ഡു​​​​ട്ടെ​​​​ർ​​​​ട്ടെ ക​​​​ർ​​​​ശ​​​​ന നി​​​​ല​​​​പാ​​​​ടു സ്വീ​​​​ക​​​​രി​​​​ച്ചു. തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ത​​​​ട​​​​സ​​​​മു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു കാ​​​​ന​​​​ഡ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്. കാ​​​​ന​​​​ഡ​​​​യി​​​​ലെ അം​​​​ബാ​​​​സ​​​​ഡ​​​​റെ​​യും മ​​​​റ്റു ന​​​​യ​​​​ത​​​​ന്ത്ര പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ​​​​യും ഈ ​​​​മാ​​​​സം ആ​​​​ദ്യം ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ് തി​​​​രി​​​​ച്ചു​​​​വി​​​​ളി​​​​ച്ചു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ കാ​​​​ന​​​​ഡ​​​​യ്ക്കു വ​​​​ഴ​​​​ങ്ങേ​​​​ണ്ടി​​​​വ​​​​ന്നു.
സ​​​​ന്പ​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ൾ മൂ​​​​ന്നാം ലോ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ളെ കു​​​​പ്പ​​​​ത്തൊ​​​​ട്ടി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള നി​​​​ല​​​​പാ​​​​ടു ശ​​​​ക്ത​​​​മാ​​​​യി വ​​​​രു​​​​ക​​​​യാ​​​​ണ്.

ഓ​​​​സ്ട്രേ​​​​ലി​​​​യ, കാ​​​​ന​​​​ഡ, ചൈ​​​​ന, ജ​​​​പ്പാ​​​​ൻ, യു​​​​എ​​​​സ്, സൗ​​​​ദി അ​​​​റേ​​​​ബ്യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്ത 450 ട​​​​ൺ മാ​​​​ലി​​​​ന്യം തി​​​​രി​​​​ച്ചെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​​​ലേ​​​​ഷ്യ ഏ​​​​താ​​​​നും ദി​​​​വ​​​​സം മു​​​​ന്പ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

മാ​​​​ലി​​​​ന്യ​​​​ം ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന ചൈ​​​​ന​​​​യും ഇ​​​​പ്പോ​​​​ൾ വ​​​​ലി​​​​യ താ​​​​ത്പ​​​​ര്യം കാ​​​​ട്ടു​​​​ന്നി​​​​ല്ല.