വിയന്ന: വൻശക്തികളും ജർമനിയും ഉൾപ്പെട്ട ഗ്രൂപ്പുമായി ഒപ്പുവച്ച ആണവക്കരാർ നിർദേശിക്കുന്ന പരിധി വിട്ട് ഇറാൻ യുറേനിയം സന്പുഷ്ടീകരണം നടത്തിയിട്ടില്ലെന്ന് യുഎൻ ആണവോർജ ഏജൻസി വ്യക്തമാക്കി. കരാറിൽനിന്ന് അമേരിക്കഏകപക്ഷീയമായി പിന്മാറിയെങ്കിലും മറ്റു രാജ്യങ്ങൾ കരാറിനെ തള്ളിപ്പറഞ്ഞിട്ടില്ല.
താഴ്ന്ന ഗ്രേഡിലുള്ള സന്പുഷ്ട യുറേനിയത്തിന്റെയും ഘനജലത്തിന്റെയും സ്റ്റോക്ക് ഇറാൻ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ നിയമപരമായി അനുവദിച്ചിട്ടുള്ള പരിധി ലംഘിച്ചിട്ടില്ല.
ഇറാൻ പരിധി ലംഘിച്ചില്ലെന്ന് ആണവോർജ ഏജൻസി
12:49 AM Jun 01, 2019 | Deepika.com