ന്യൂഡൽഹി: എട്ടു കാതൽ മേഖലകളുടെ വളർച്ച കുറഞ്ഞു. ഏപ്രിലിൽ വളർച്ച 2.6 ശതമാനമായി താഴ്ന്നു. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, വളം എന്നിവയുടെ വളർച്ച താഴ്ന്നതാണ് പ്രധാന കാരണം. 2018 ഏപ്രിലിൽ കോൾ, ക്രൂഡ് ഓയിൽ, നാച്വറൽ ഗ്യാസ്, റിഫൈനറി പ്രോഡക്ട്സ്, വളം, സ്റ്റീൽ, സിമന്റ്, ഇലക്ട്രിസിറ്റി എന്നീ എട്ടു കാതൽ മേഖലകളുടെ വളർച്ച 4.7 ശതമാനമായിരുന്നു.
2019 ഏപ്രിലിൽ കോൾ മേഖലയിലെ വളർച്ച 2.8 ശതമാനമായിരുന്നു. വൈദ്യുതി, റിഫൈനറി ഉത്പാദനം യഥാക്രമം 5.8 ശതമാനവും 4.3 ശതമാനവുമാണ്.
ആകെ ഫാക്ടറി ഉത്പാദനത്തിന്റെ 41 ശതമാനം കാതൽ മേഖലയിൽനിന്നുള്ളവയാണ്.
കാതൽ മേഖലാ വളർച്ച കുറഞ്ഞു
12:07 AM Jun 01, 2019 | Deepika.com