ടാറ്റയുടെ ആദ്യത്തെ കോംപാക്ട് ട്രക്ക് ഇൻട്രാ വിപണിയിൽ

12:07 AM Jun 01, 2019 | Deepika.com
ചെ​ന്നൈ: ചെ​റു വാ​ണി​ജ്യ​വാ​ഹ​ന വി​പ​ണി​യി​ൽ ടാ​റ്റാ മോ​ട്ടോ​ഴ്സ് പു​തു​ത​ല​മു​റ കോം​പാ​ക്ട് ട്ര​ക്ക് ടാ​റ്റാ ഇ​ൻ​ട്രാ പു​റ​ത്തി​റ​ക്കി. 2512എം​എം x 1602എം​എം ലോ​ഡ് ബോ​ഡി ലെം​ഗ്ത് ആ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്. വി 10, ​വി 20 എ​ന്നി​ങ്ങ​നെ ര​ണ്ട് വേ​രി​യ​ന്‍റു​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന വാ​ഹ​ന​ത്തി​ന് 5.35 ല​ക്ഷം രൂ​പ മു​ത​ലാ​ണ് വി​ല.

ബി​എ​സ് 6 മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന എ​ൻ​ജി​നാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. 70എ​ച്ച് പി, 1400 ​സി​സി ഡി​ഐ എ​ൻ​ജി​നാ​ണ് ഇ​ൻ​ട്രാ വി 20​യി​ലു​ള്ള​ത്. 40എ​ച്ച്പി, 800 സി​സി ഡി​ഐ എ​ൻ​ജി​ൻ ഇ​ൻ​ട്രാ വി 10​നു ക​രു​ത്തേ​കു​ന്നു. ഇ​ന്ധ​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഗി​യ​ർ ഷി​ഫ്റ്റ് അ​ഡ്വൈ​സ​ർ വാ​ഹ​ന​ത്തി​ലു​ണ്ട്. 5 സ്പീ​ഡ് ഗി​യ​ർ ബോ​ക്സും ന​ല്കി​യി​രി​ക്കു​ന്നു.

ബോ​ൾ​ട്ട​ബി​ൾ ഫു​ൾ ഫോ​ർ​വേ​ഡ് ബോ​ഡി ഷെ​ൽ കാ​ബി​നാ​ണ് വാ​ഹ​ന​ത്തി​നു​ള്ള​ത്. എ​മ​ർ​ജ​ൻ​സി ലോ​ക്കിം​ഗ് റീ​ട്രാ​ക്ട​ർ ഉ​ള്ള സീ​റ്റ് ബെ​ൽ​റ്റ്, മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് പോ​യി​ന്‍റ്, ഇ​ല​ക്‌​ട്രോ​ണി​ക് ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ർ, വ​ലി​യ ഹെ​ഡ്‌​ലാം​ബ്, വ​ലി​യ വി​ൻ​ഡ് സ്ക്രീ​ൻ, ലോ​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ഗ്ലൗ​വ് ബോ​ക്സ്, ഡാ​ഷ് ബോ​ർ​ഡ്, സൗ​ക​ര്യ​പ്ര​ദ​മാ​യ ഡ്രൈ​വിം​ഗി​നു സ​ഹാ​യി​ക്കു​ന്ന ഹെ​ഡ് റ​സ്റ്റ്, മ്യൂ​സി​ക് സി​സ്റ്റം, എ​സി എ​ന്നി​വ​യാ​ണ് വാ​ഹ​ന​ത്തി​ലു​ള്ള മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ.