റിലയൻസ് ജനറൽ ഇൻഷ്വറൻസിനെ ഹീറോ ഫിൻകോർപ് ഏറ്റെടുത്തേക്കും

11:37 PM May 30, 2019 | Deepika.com
മും​ബൈ: ഹീ​റോ മോ​ട്ടോ​കോ​ർ​പ് ലി​മി​റ്റ​ഡി​ന്‍റെ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ഹീ​റോ ഫി​ൻ കോ​ർ​പ് റി​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സി​നെ ഏ​റ്റെ​ടു​ത്തേ​ക്കും. അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് കാ​പ്പി​റ്റ​ലു​മാ​യി ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ന്നു. 5,500-6,000 കോ​ടി രൂ​പ​യ്ക്ക് ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

റി​ല​യ​ൻ​സ് കാ​പ്പി​റ്റ​ലി​ന്‍റെ 18,000 കോ​ടി രൂ​പ​യു​ടെ ക​ടം കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​വി​ല്പ​ന. ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്, മ്യൂ​ച്വ​ൽ ഫ​ണ്ട് ബി​സി​ന​സു​ക​ൾ വി​ൽ​ക്കു​ന്ന​തു വ​ഴി ബാ​ധ്യ​ത 9,000 കോ​ടി രൂ​പ​യാ​യി കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 100 ശ​ത​മാ​ന​വും റി​ല​യ​ൻ​സ് കാ​പ്പി​റ്റ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ​ബ്സി​ഡി​യ​റി സ്ഥാ​പ​ന​മാ​ണ് റി​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്.