പാരീസ്: കാൻ ചലച്ചിത്രോത്സവത്തിലെ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം ദക്ഷിണകൊറിയയിൽനിന്നുള്ള ആക്ഷേപഹാസ്യ ചിത്രം ‘പാരസൈറ്റി’ന്. ബോംഗ് ജൂൺ ഹോ ആണ് സംവിധായകൻ.
ആദ്യമായിട്ടാണ് ദക്ഷിണകൊറിയയിൽനിന്നുള്ള ചിത്രം ഈ പുരസ്കാരം സ്വന്തമാക്കുന്നത്.
മാറ്റി ഡിയോപ് എന്ന ഫ്രഞ്ച്-സെനഗലീസ് വനിത സംവിധാനം ചെയ്ത ‘അറ്റ്ലാന്റിസ്’ ആണ് മത്സരവിഭാഗത്തിൽ രണ്ടാമതെത്തിയത്.
സ്പാനിഷ് സംവിധായകൻ പെദ്രോ അൽമോദോവറിന്റെ ‘പെയിൻ ആൻഡ് ഗ്ലോറി’ എന്ന ചിത്രത്തിലൂടെ അന്റോണിയോ ബെൻഡരാസ് മികച്ച നടനുള്ള പുരസ്കാരം നേടി. ഹോളിവുഡ് സംവിധായകൻ ക്വെന്റിൻ ടറാന്റിനോയുടെ ‘വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്’ ഏറെ കൊട്ടിഘോഷിക്കപ്പെട്ടുവെങ്കിലും പുരസ്കാരങ്ങളൊന്നും നേടിയില്ല.
കൊറിയൻ ചിത്രം പാരസൈറ്റിന് പാം ഡി ഓർ
12:11 AM May 27, 2019 | Deepika.com