മുൻ തായ് പ്രധാനമന്ത്രി പ്രേം അന്തരിച്ചു
12:11 AM May 27, 2019 | Deepika.com
ബാങ്കോക്ക്: തായ്ലൻഡിലെ മുൻ പ്രധാനമന്ത്രി പ്രേം റ്റിൻസുലാനോണ്ട(98) അന്തരിച്ചു. രാജകീയ ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്നു. തായ് രാഷ്ട്രീയത്തിലും രാജകുടുംബത്തിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. മുൻ പട്ടാള ജനറൽ കൂടിയായ പ്രേം പലവട്ടം ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കു നേതൃത്വം നല്കി.