വാഹനം ഒട്ടകത്തിലിടിച്ച് നാലു പേർ മരിച്ചു
11:46 PM May 25, 2019 | Deepika.com
റിയാദ്: വാഹനം ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. ഒരു കുടുംബത്തിലെ ഭർത്താവും ഭാര്യയും രണ്ട് ആൺ മക്കളുമാണ് മരിച്ചത്. രണ്ടു കുട്ടികൾക്കു പരിക്കേറ്റു. റയ്ൻ, ബീഷ റോഡിലാണ് സംഭവം. ബീഷ മേഖലയിലെ ജനീന മർകസിനടുത്ത് 50 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.