ന്യൂഡൽഹി: ഇന്ത്യയിലെ നന്പർ വണ്‍ സ്മാർട്ട്ഫോണ്‍ ബ്രാൻഡായ ഷവോമി, റെഡ്മി നോട്ട് 7 ന്റെ പിന്തുടർച്ചയായി നോട്ട് 7 എസ് അവതരിപ്പിച്ചു. 48 എംപി കാമറയുള്ള സ്മാർട്ട്ഫോണാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ക്വാൽക്കം സ്നാപ്ഡ്രാഗണ്‍ 660 എഐഇ ക്രിയോ പ്രോസസിംഗിലാണ് റെഡ്മി നോട്ട് 7 എസ് പ്രവർത്തിക്കുന്നത്.
എംഐയുഇയുടെ എഐ സീൻ ഡിറ്റക്ഷൻ, എഐ ഫേസ് അണ്‍ലോക്കിനൊപ്പം എഐ പോർട്രെയിറ്റ് എന്നിവ കാമറയുടെ പ്രത്യേകതയാണ്. 48 എംപി മെയിൻ കാമറയ്ക്കൊപ്പം ഈ ഫോണിൽ 5 എംപി ഡെപ്ത് സെൻസറുമുണ്ട്.
റെഡ്മി നോട്ട് 7 എസിന്റെ 3 ജിബി + 32 ജിബി പതിപ്പിന് 10,999 രൂപയും 4 ജിബി + 64 ജിബി പതിപ്പിന് 12,999 രൂപയുമാണ് വില. സഫയർ ബ്ലൂ, റൂബി റെഡ്, ഒണിക്സ് ബ്ലാക്ക് നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്. എംഐ ഡോട്ട് കോം, ഫ്ളിപ്കാർട്ട്, ഹോംസ് എന്നിവിടങ്ങളിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഓഫ്ലൈൻ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്.
റെഡ്മി നോട്ട് 7 എസ് ഇന്ത്യയിൽ അവതരിപ്പിച്ചു
12:54 AM May 25, 2019 | Deepika.com