കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ച ഫുള്ളി കണക്ടഡ് എസ്യുവി ആയ വെന്യുവിന് ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നു മികച്ച പ്രതികരണം. ഇതിനകം 17000 പേര് ബുക്ക് ചെയ്ത വെന്യു വാങ്ങാന്‍ 80000 ഉപഭോക്താക്കളാണ് താത്പര്യം പ്രകടിപ്പിച്ചത്.
ഹ്യുണ്ടായ് വെന്യു ഉപഭോക്താക്കള്‍ക്കിടയില്‍ സംസാരവിഷയമായെന്നും നിരവധി ബുക്കിംഗും അന്വേഷണങ്ങളും ഇതിനോടകം ഡീലര്‍മാര്‍ സാക്ഷ്യപ്പെടുത്തിയെന്നും ഹ്യുണ്ടായ് ഇന്ത്യ സെയില്‍സ് ഹെഡ് വികാസ് ദെയിന്‍ പറഞ്ഞു.
ഹ്യുണ്ടായ് വെന്യുവിന് മികച്ച പ്രതികരണം
12:54 AM May 25, 2019 | Deepika.com