ഹൂസ്റ്റൺ: നിങ്ങളുടെ പേരുകൾ ചൊവ്വയിലേക്ക് അയയ്ക്കാൻ അവസരം. നാസയുടെ 2020 മാഴ്സ് റോവറിലായിരിക്കും പേരുകൾ അയയ്ക്കുക. ഭൂമിയിലെ ആർക്കും ഇതിന് അവസരമുണ്ട്. 2019 സെപ്റ്റംബർ 30നകം അപേക്ഷിക്കണം. അപേക്ഷകരുടെ പേരുകൾ ചിപ്പുകളിൽ എഴുതിച്ചേർത്താണ് അയയ്ക്കുക.
വ്യാഴാഴ്ച വരെ 33 ലക്ഷം പേരുകൾ അപേക്ഷ നല്കിയെന്ന് നാസ അറിയിച്ചു. തുർക്കിയിൽനിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകർ.
2020 ജൂലൈ ആദ്യമായിരിക്കും റോവർ വിക്ഷേപിക്കുക. 2021 ഫെബ്രുവരിയിൽ ചൊവ്വയിലിറങ്ങും. ആയിരം കിലോഗ്രാമിനു മുകളിൽ ഭാരമുള്ള റോവർ ചൊവ്വയിൽ അതിസൂക്ഷ്മ ജീവികളുടെ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിക്കും.
ചൊവ്വയിലേക്ക് പേരുകൾ അയയ്ക്കാം
12:54 AM May 25, 2019 | Deepika.com