കാബൂൾ മോസ്കിൽ സ്ഫോടനം; ഇമാം കൊല്ലപ്പെട്ടു
12:54 AM May 25, 2019 | Deepika.com
കാബൂൾ: കിഴക്കൻ കാബൂളിലെ അൽ തക്വാ മോസ്കിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ ഇമാം മൗലവി റെയ്ഹാൻ കൊല്ലപ്പെട്ടു. 16 പേർക്കു പരിക്കേറ്റിട്ടുണ്ട്. ലോക്കൽ ടിവിയിൽ മതപ്രഭാഷണം നടത്താറുള്ള സുന്നി വിഭാഗക്കാരനായ മൗലവി റെയ്ഹാൻ കാബൂളിൽ അറിയപ്പെടുന്നയാളാണ്. വെള്ളിയാഴ്ച പ്രാർഥനസമയത്താണ് മോസ്കിൽ ബോംബ് സ്ഫോടനമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.