ലിയോണിൽ സ്ഫോടനം; എട്ടു പേർക്ക് പരിക്ക്
12:54 AM May 25, 2019 | Deepika.com
പാരീസ്: തെക്കുകിഴക്കൻ ഫ്രാൻസിലെ ലിയോൺ നഗരഹൃദയത്തിൽ പാഴ്സൽ ബോംബ് പൊട്ടിത്തെറിച്ച് എട്ടു പേർക്കു പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. സാവോൺ, റോൺ നദികൾക്കിടയിലുള്ള വിക്തോർ യൂഗോ തെരുവിലെ ബേക്കറിക്കു മുന്നിൽ മുഖംമൂടി ധരിച്ച സൈക്കിൾധാരി കൊണ്ടുവച്ച ബോംബാണു പൊട്ടിത്തെറിച്ചതെന്നു റിപ്പോർട്ടുണ്ട്.