ലണ്ടൻ: പ്രമുഖ ബാലസാഹിത്യകാരി ജൂഡിത്ത് കെർ(95) അന്തരിച്ചു. ‘ദ ടൈഗർ ഹു കേം റ്റു റ്റീ’ ‘വെൻ ഹിറ്റ്ലർ സ്റ്റോൾ പിങ്ക് റാബിറ്റ്’ തുടങ്ങിയവയാണ് പ്രമുഖ കൃതികൾ.
ജൂതവംശജയായ ജൂഡിത്ത് ബർലിനിലാണു ജനിച്ചത്. ഹിറ്റ്ലറുടെ ഭരണകാലത്ത് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു കുടിയേറുകയായിരുന്നു. 1933ലെ ഈ ഒളിച്ചോട്ടമാണ് ‘വെൻ ഹിറ്റ്ലർ സ്റ്റോൾ പിങ്ക് റാബിറ്റ്’ എന്ന പുസ്തകത്തിന്റെ പ്രമേയം.
1968ൽ പുറത്തിറക്കിയ ‘ദ ടൈഗർ ഹു കേം റ്റു റ്റീ’ അന്പതു ലക്ഷത്തിലധികം പ്രതികൾ വിറ്റു പോകുകയും 30 ഭാഷകളിലേക്കു തർജിമ ചെയ്യുകയുമുണ്ടായി. മകൾക്കുവേണ്ടി തയാറാക്കിയ ഈ കഥ പിന്നീട് പുസ്തകമാക്കുകയായിരുന്നു.
ജൂഡിത്ത് കെർ അന്തരിച്ചു
11:31 PM May 23, 2019 | Deepika.com