ബാങ്കുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 3ആർ എന്ന സായുധ ഗ്രൂപ്പിലെ അംഗങ്ങൾ 30 പേരെ വധിച്ചു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഔഹാൻപെൻഡയിലെ ഗ്രാമങ്ങളാണ് ആക്രമണത്തിനിരയായത്.
കുറ്റക്കാരെ കൈമാറണമെന്ന് ഗ്രൂപ്പിന്റെ നേതാക്കളോട് സർക്കാർ ആവശ്യപ്പെട്ടു. 2015മുതൽ ഈ സംഘടന കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തുന്നതായി മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ 30 ഗ്രാമീണരെ അക്രമികൾ വധിച്ചു
11:31 PM May 23, 2019 | Deepika.com