ന്യൂഡൽഹി: ചൈനീസ് സ്മാർട്ഫോണ്‍ നിർമാതാക്കളായ ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ മോഡൽ ഒപ്പോ കെ 3 ചൈനയിൽ അവതരിപ്പിച്ചു.
6.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, ആൻഡ്രോയിഡ് പൈ, സ്നാപ്ഡ്രാഗണ്‍ പ്രോസസർ, 16 മെഗാപിക്സലിന്റെ പോപ് അപ് സെൽഫി കാമറ, 16 മെഗാപിക്സലിന്റെയും രണ്ടു മെഗാപിക്സലിന്റെയും രണ്ടു പിൻകാമറകൾ, 64 ജിബിയുടെയും 128 ജിബിയുടെയും 256 ജിബിയുടെയും സ്റ്റോറേജ് ഓപ്ഷനുകൾ, ഫിങ്കർപ്രിന്റ് സെൻസർ, 3765 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.
ഒപ്പോ കെ 3 ഉടൻതന്നെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. വില പ്രഖ്യാപിച്ചിട്ടില്ല.
ഒപ്പോ കെ3 അവതരിപ്പിച്ചു
11:16 PM May 23, 2019 | Deepika.com