ചാവേറുകളെ തിരിച്ചറിഞ്ഞു
12:10 AM May 23, 2019 | Deepika.com
കൊളംബോ: ഈസ്റ്റർ ദിനത്തിൽ പള്ളികളിലും ഹോട്ടലുകളിലും ചാവേറുകളായ ഒന്പതു ഭീകരരെയും ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞതായി ശ്രീലങ്കൻ പോലീസ് അറിയിച്ചു. നാഷണൽ തൗഹീദ് ജമാഅത്ത് നേതാവ് മുഹമ്മദ് സഹ്റാൻ ചാവേറായി മരിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ടു. സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട 89 പേർ അറസ്റ്റിലായി.