സനാ: സൗദിയിലെ നജ്റാൻ വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം നടത്തിയെന്ന് യെമനിലെ ഹൗതി വിമതർ അറിയിച്ചു. സൗദി വ്യോമസേനയുടെ വിമാനങ്ങൾ പാർക്ക് ചെയ്തിരുന്ന കേന്ദ്രമാണ് ആക്രമിച്ചത്. കാസിഫ്- കെ2 ഡ്രോൺ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഹൗതികളുടെ അൽമസീറ ടിവി റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ചയും ഈ വിമാനത്താവളത്തിലെ ആയുധസംഭരണ കേന്ദ്രങ്ങൾ ഹൗതികൾ ആക്രമിച്ചിരുന്നു. ഇന്നലത്തെ ആക്രമണത്തെക്കുറിച്ച് സൗദി പ്രതികരിച്ചിട്ടില്ല. സൗദിയിലെ ജിദ്ദ, തെയ്ഫ് നഗരങ്ങൾ ലക്ഷ്യമിട്ട മിസൈലുകൾ തിങ്കളാഴ്ച പ്രതിരോധ സംവിധാനം ഉപയോഗിച്ചു നശിപ്പിച്ചിരുന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷ സാധ്യത വർധിച്ച പശ്ചാത്തലത്തിലാണ് ഈ ആക്രമണങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്നത്.
സൗദിയിൽ വീണ്ടും ഹൗതി ഡ്രോൺ ആക്രമണം
12:10 AM May 23, 2019 | Deepika.com