ന്യൂയോർക്ക്: ചൈനീസ് കന്പനി വാവേയെ ഗൂഗിൾ പിന്തള്ളിയതിനു പിന്നാലെ ടെക് വന്പൻ മൈക്രോസോഫ്റ്റും വാവേയുമായുള്ള കരാർ റദ്ദാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈൻ സ്റ്റോറിൽനിന്നു വാവേയുടെ മേറ്റ് ബുക്ക് എക്സ് ലാപ്ടോപ്പിനെ നീക്കം ചെയ്തതോടെയാണ് വാർത്തകൾ പ്രചരിച്ചത്.
എന്നാൽ, മൈക്രോസോഫ്റ്റ് ഒൗദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. വാവേ തങ്ങളുടെ നെറ്റ്വർക്ക് സെർവറുകളിൽ കൂടുതലായും വിൻഡോസ് ഒഎസ് ആണ് ഉപയോഗിക്കുന്നത്. അതിനാൽത്തന്നെ മൈക്രോസോഫ്റ്റ് സഹകരണം അവസാനിപ്പിച്ചാൽ വാവേയുടെ നെറ്റ്വർക്ക് സംവിധാനങ്ങളുടെ മുന്നോട്ടുള്ള പ്രവർത്തനം പ്രശ്നത്തിലാകുമെന്നാണു വിലയിരുത്തൽ.
അതേസമയം, ആൻഡ്രോയിഡിന് പകരമുള്ള ഒഎസ് നിർമിക്കുന്നതിനൊപ്പം വിൻഡോസിനു പകരമായി ഉപയോഗിക്കാവുന്ന സംവിധാനം കന്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു വാവേ വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ടെക് വന്പൻ ഗൂഗിളും ചിപ്സെറ്റ് നിർമാതാക്കളായ ക്വാൽകോം, ക്സിലിങ്ക്സ് തുടങ്ങിയ കന്പനികളും വാവെയുമായുള്ള ബിസിനസ് കരാറുകൾ റദ്ദാക്കിയത്.
വാവേ ലാപ് ടോപ്പിനെ സൈറ്റിൽനിന്നു പുറത്താക്കി മൈക്രോസോഫ്റ്റ്
12:10 AM May 23, 2019 | Deepika.com