കൊച്ചി: സഞ്ജീവനം ആയുർവേദ ആശുപത്രി കർക്കടകത്തിൽ പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കും. മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്ന ആയുർവേദ ചികിത്സയാണ് ആശുപത്രി ഒരുക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ജൂണ്‍ മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്താണു കർക്കടക ചികിത്സ. ശരീരത്തിന്റെ പ്രതിരോധ ശേഷിയെയും കരുത്തിനെയും ബാധിക്കുന്ന ഈ സമയത്ത്, വാതം, പിത്തം, കഫം എന്നിങ്ങനെ മൂന്നു ദോഷങ്ങളും ഉണ്ടാകാം. രോഗങ്ങൾക്കു വഴിയൊരുക്കുന്ന ഇവയെ പരിഹരിക്കാൻ ഈ ചികിത്സ പ്രയോജനപ്പെടും. 3000 രൂപ മുതൽ ചെലവു വരും. മുൻകൂട്ടി ബുക്ക് ചെയ്താൽ 30 ശതമാനം വരെ ഇളവ്. എല്ലാ പ്രായക്കാർക്കുമുള്ള യോഗ, ഫിസിയോതെറാപ്പി, പ്രകൃതി ചികിത്സ, ഡയറ്റ് എന്നിവയെല്ലാം ഉൾപ്പെടും.
കർക്കടക ചികിത്സയുമായി സഞ്ജീവനം ആശുപത്രി
12:10 AM May 23, 2019 | Deepika.com