മുംബൈ:എച്ച് എംഡി ഗ്ലബോലിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ മോഡൽ നോക്കിയ 3.2 ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. നോക്കിയ 3.2 ൽ രണ്ടു ദിവസം ബാറ്ററി ചാർജ് നിൽക്കുമെന്ന് കന്പനി അവകാശപ്പെടുന്നു. രണ്ടു ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 8,990 രൂപയാണ് വില. മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,790 രൂപയുമാണ് വില.
ക്വാൽകോം സ്നാപ് ഡ്രാഗണ്‍ പ്രോസസർ, 6.26 ഇഞ്ച് ഡിസ്പ്ലെ, ആൻഡ്രോയിഡ് പൈ ഒഎസ്, 13 മെഗാപിക്സലിന്റെ പിൻകാമറ, 5 മെഗാപിക്സലിന്റെ സെൽഫി കാമറ, 4000 എംഎഎച് ബാറ്ററി തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ. നാളെ മുതൽ വില്പനയാരംഭിക്കും.
നോക്കിയ 3.2 വിപണിയിൽ
11:24 PM May 21, 2019 | Deepika.com