കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു ദിവസേന മസ്കറ്റിലേക്കും, അബുദാബിയിലേക്കും ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നു. 30ന് ആരംഭിക്കുന്ന സര്‍വീസുകള്‍ക്ക് ബുക്കിംഗ് ആരംഭിച്ചു. കണ്ണൂരില്‍ നിന്നു മസ്കറ്റിലേക്കും അബുദാബിയിലേക്കും സര്‍വീസുകള്‍ ആരംഭിച്ചതു മുതല്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ദിനംപ്രതിയുള്ള സേവനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അവരുടെ ആവശ്യപ്രകാരം രണ്ടു ഭാഗങ്ങളിലേക്കുമുള്ള പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയതില്‍ സന്തുഷ്ടരാണെന്ന് ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജെഹ് വാദിയ പറഞ്ഞു.
കണ്ണൂരില്‍നിന്നു മസ്കറ്റിലേക്ക് ഗോ എയര്‍ വിമാനം രാത്രി 8.55ന് പുറപ്പെട്ട് മസ്കറ്റില്‍നിന്നു പുലര്‍ച്ചെ 5.10 ന് കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് . കണ്ണൂരില്‍നിന്ന് വൈകുന്നേരം 6.45നാണ് അബുദാബിയിലേക്കുള്ള സര്‍വീസ്. തിരിച്ച് അബുദാബിയില്‍നിന്നുളള വിമാനം പുലര്‍ച്ചെ 3.45 ന് കണ്ണൂരിലെത്തും.
കണ്ണൂരില്‍നിന്നു ദിവസേന അബുദാബി-മസ്കറ്റ് വിമാന സര്‍വീസുകളുമായി ഗോ എയര്‍
11:24 PM May 21, 2019 | Deepika.com