കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി കണക്ടഡ് എസ്യുവി ആയ വെന്യു അവതരിപ്പിച്ചു. ബ്ലൂ ലിങ്ക് ടെക്നോളജിയും 33 പുതിയ കണക്ടഡ് ഫീച്ചറുകളും ഇതിനുണ്ട്. കാപ്പ 1.0 ടര്‍ബോ ജിഡിഐ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്നീ എന്ജിന് ഓപ്ഷനുകളില്‍ എത്തുന്ന വെന്യുവിന്റെ സവിശേഷതകളാണ് എഴ് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും കരുത്തുറ്റ ബോഡിയും.
കൂടാതെ വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, വീല്‍ എയര്‍ കര്‍ട്ടണ്‍സ്, അര്‍കാമിസ് സൗണ്ട്, ഇക്കോ കോട്ടിംഗ് എന്നിവയും വെന്യുവിലുണ്ട്. ഗ്ലോബല്‍ ബ്ലൂ ലിങ്ക് ടെക്നോളജിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി കണക്ടഡ് എസ്യുവി പുറത്തിറക്കിയതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ്.എസ്.കിം പറഞ്ഞു. വെന്യുവിന്റെ വിവിധ വേരിയന്റുകള്‍ക്ക് 7,20000 രൂപ മുതലാണ് വില .
ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി കണക്ടഡ് എസ്യുവി ഹ്യുണ്ടായ് അവതരിപ്പിച്ചു
11:24 PM May 21, 2019 | Deepika.com