ആഡിസ് അബാബ:എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് കഴിഞ്ഞ ദിവസം നൽകിയ വിരുന്നിൽ പങ്കെടുത്തവർ നൽകിയത് സീറ്റൊന്നിനു 1,73000ഡോളർ വീതം. ബിസിനസുകാരും സംഘടനാ പ്രതിനിധികളും ഉൾപ്പെടെ 200 പേർ പങ്കെടുത്തു. തലസ്ഥാനമായ ആഡിസ് അബാബയുടെ സൗന്ദര്യവത്കരണത്തിനു തുക കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
സൈക്കിൾ സവാരിപ്പാതകളും നദീതീര പാതകളും പാർക്കുകളും നിർമിക്കും. കൂടുതൽ മരങ്ങൾ നട്ട് പച്ചപ്പ് വർധിപ്പിക്കും. മൊത്തം 110 കോടി ഡോളർ ചെലവഴിക്കാനാണു പദ്ധതി.
പ്രധാനമന്ത്രിയുടെ വിരുന്ന്: സീറ്റൊന്നിന് 1,73000ഡോളർ
12:13 AM May 21, 2019 | Deepika.com