മുംബൈ: തായ്വാനീസ് സ്മാർട്ഫോണ്‍ കന്പനിയായ അസ്യൂസിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണ്‍ മോഡൽ - സെൻഫോൺ 6 ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് സെൻഫോൺ 6 സ്പെയിനിൽ എത്തിയത്.
റൊട്ടേറ്റിംഗ് കാമറയാണ് സെൻഫോണ്‍ 6 ഏറ്റവും പ്രധാന സവിശേഷത. ആൻഡ്രോയിഡ് പൈ ഒസ്, 6.4 ഇഞ്ച് ഡിസ്പ്ലെ, ഒക്റ്റാ കോർ ക്വാൽകോം സ്നാപ് ഡ്രാഗണ്‍ പ്രോസസർ,8 ജിബി റാം, 256 ജിബി സ്റ്റോറേജ്( മറ്റു മെമ്മറി വേരിയന്റുകളുണ്ട്), 5000 എംഎഎച്ച് ബാറ്ററി, തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ. വില പ്രഖ്യാപിച്ചിട്ടില്ല
അസ്യൂസ് സെൻഫോണ്‍ 6 ഉടനെത്തും
12:13 AM May 21, 2019 | Deepika.com