വാഷിംഗ്ടൺ ഡിസി: സൺഡേസ്കൂൾ അധ്യാപക ജോലിയിൽ നിന്നു തത്കാലത്തേക്ക് വിരമിക്കുകയാണെന്നു മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ.
തൊണ്ണൂറ്റിനാലുകാരനായ കാർട്ടർ എല്ലാ ഞായറാഴ്ചയും ജോർജിയയിലെ പ്ലെയിൻസിലെ മാറാനാത്ത ബാപ്റ്റിസ്റ്റ് പള്ളിയിലെ സൺഡേ സ്കൂളിൽ ക്ലാസെടുത്തിരുന്നു.
കഴിഞ്ഞയാഴ്ച വീഴ്ചയിൽ ഇടുപ്പെല്ലിനു ഒടിവു പറ്റിയതിനെത്തുടർന്നു ശസ്ത്രക്രിയയ്ക്കു വിധേയനായി.
ഈ സാഹചര്യത്തിലാണു അധ്യാപനം നിർത്തിവയ്ക്കുന്നതെന്ന് കാർട്ടറുടെ വക്താവ് കോൺഗിലോ പറഞ്ഞു.പകരം അദ്ദേഹത്തിന്റെ ബന്ധു കിം ഫുള്ളർ ക്ലാസ് നയിക്കും.
മുൻ പ്രസിഡന്റ് കാർട്ടർ സൺഡേ സ്കൂൾ അധ്യാപകജോലി നിർത്തി
01:13 AM May 20, 2019 | Deepika.com